കോഴിക്കോട്: കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ രാത്രി ലഭിച്ചത് അതിശക്തമായ മഴ. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴയും കാറ്റും ഉണ്ടായത്.
കോഴിക്കോട് നഗരത്തില്‍ മാത്രം രാത്രി മൂന്ന് മണിക്കൂര്‍ കൊണ്ട് 9.91 മില്ലിമീറ്റര്‍ മഴ പെയ്തു. കനത്ത മഴയില്‍ കോഴിക്കോട് നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറിയിട്ടുണ്ട്. കാസര്‍ഗോഡ് ശക്തമായ കാറ്റും മഴയുമാണ് ഇന്നലെയുണ്ടായത്. കാസര്‍ഗോഡ് നഗരത്തിലെ ഒരു മൊബൈല്‍ ടവര്‍ നിലംപൊത്തി.കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. അര മണിക്കൂറോളം ഇവിടെ മഴ നിര്‍ത്താതെ പെയ്തു.
Discussion about this post