പന്തളം: പത്തനംതിട്ട ജില്ലയില്‍ ബിജെപിയുടെ ഹര്‍ത്താല്‍ ആരംഭിച്ചു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധ പരിപാടിയില്‍ പോലിസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടിലും, യുവമോര്‍ച്ച സംഘടിപ്പിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
ആവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ഇന്നലെ പരിക്കേറ്റത്. സ്ത്രീപ്രവേശന വിഷയത്തില്‍ പതിനൊന്നാം തിയ്യതി പന്തളത്തും ബിജെപി സമരം സംഘടിപ്പിക്കും.
Discussion about this post