തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന് നാളെ തുടക്കമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പ് നല്കി.
. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. എല്ലാ കലക്ടര്‍മാരോടും ജാഗ്രത തുടരാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
ലക്ഷദ്വീപില്‍ നിന്ന് 730 കിലോമീറ്റര്‍ അകലെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണു ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയത്. ഇത് അര്‍ധരാത്രിയില്‍ അതിതീവ്ര ന്യൂനമര്‍ദമായി. ഇന്ന് ചുഴലിക്കാറ്റായി മാറി ഒമാന്‍, യെമന്‍ തീരങ്ങളിലേക്കു നീങ്ങും.
പകരം മലപ്പുറം, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) തുടരും.
മലപ്പുറം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു.
Discussion about this post