മന്‍മോഹന്‍ സിംഗിനെ പരിഹസിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ . പ്രധാനമന്ത്രിയായിരിക്കെ വിദേശ യാത്രയ്ക്ക് മനോഹന്‍ സിംഗ് പോയത് യു.പി.എ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി എഴുതി നല്‍കിയിരുന്ന പ്രസംഗങ്ങളുമായിട്ടാണെന്ന് അമിത്ഷാ .
നരേന്ദ്രമോദി നിരന്തരം നടത്തിയ വിദേശയാത്ര നടത്തുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മധ്യപ്രദേശില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു അമിത്ഷായുടെ പരിഹാസം .
മൗനിബാബയായ മന്‍മോഹന്‍ സിംഗും ധാരാളം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട് . കുറെ പേപ്പറുകളുമായി അദ്ദേഹം വിദേശത്ത് പോവും . എന്നിട്ട് അതെല്ലാം അവിടെ വായിച്ചതിനു ശേഷം തിരികെ പോരും . ഒരവസരത്തില്‍ മല്യെഷയില്‍ വായിക്കേണ്ട പ്രസംഗം തായ് ലാന്‍ഡിലും , അവിടെ വായിക്കേണ്ടത് മലേഷ്യയിലും വായിച്ചുവെന്നും അമിത്ഷാ പരിഹസിച്ചു .
വിദേശത്ത് ചെല്ലുന്ന മോദിയെ കാണുവാന്‍ നിരവധിയാളുകള്‍ എത്തിച്ചേരുന്നു . അവര്‍ മുദ്രാവാക്യം വിളിക്കുന്നു . അവര്‍ മോദിയ്ക്ക് വേണ്ടിയോ ബിജെപിയ്ക്ക് വേണ്ടിയോ അല്ല മുദ്രവാക്യമുയര്ത്തുന്നത് . ഇതിലൂടെ അവര്‍ 125 കോടി വരുന്ന ഇന്ത്യക്കാര്‍ക്കുള്ള ബഹുമാനമാണ് നല്‍കുന്നത് .
Discussion about this post