ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംക്കോടതി വിധിയ്ക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജൈറ്റ്ലി .
ഒരു ആചാരത്തെ മാത്രം തിരഞ്ഞു പിടിച്ച് വിധിച്ചാല്‍ പുരോഗമനം വരില്ലെന്ന് ശബരിമലവിഷയത്തില്‍ ജയ്റ്റ്ലി വ്യക്തമാക്കി .
പുരോഗമനപരമായ നടപടിയാണ് കോടതിയുടെ ലക്ഷ്യമെങ്കില്‍ അതെല്ലാ മതങ്ങള്‍ക്കും ബാധകമാക്കണമായിരുന്നുവെന്ന് ജയ്റ്റ്ലി പറഞ്ഞു . പുരോഗമനമെന്ന് വിധിയില്‍ വാദിക്കുമ്പോഴും ഉചിതമായ കേസുകളില്‍ പ്രയോഗിക്കണമോയെന്നത് ഭാവി തലമുറയ്ക്ക് വിടുകയാണ് എന്നതാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത് .
വൈവിധ്യസമൂഹമുള്ള ഇന്ത്യയെ പോലെയൊരു രാജ്യത്ത് ശബരിമലയില്‍ പത്തിനും അന്പതിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്കിയ കോടതി ഉത്തരവ് സാമൂഹ്യമായ പ്രത്യാഘാതമുണ്ടാക്കും . ഭരണഘടന ഉറപ്പ് നല്കുന്ന ലിംഗനീതിയും തുല്യതയും ഉറപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ അതെല്ലാ മതങ്ങള്‍ക്കും ബാധകമാക്കി ചങ്കുറ്റത്തോടെ നടപ്പാക്കണമായിരുന്നു .
മുത്തലാഖ് കേസില്‍ വ്യക്തിനിയമങ്ങളും , ആചാരങ്ങളെയും ഭരണഘടനാപരിശോധനയ്ക്ക് വിധേയമായി വ്യക്തത വരുത്താന്‍ സുപ്രീംകോടതിയ്ക്ക് അവസരമുണ്ടായിരുന്നു . എന്നാല്‍ മുത്തലാഖ് ഏകപക്ഷീയമായതിനാല്‍ റദ്ദ് ചെയ്യുന്നുവെന്നായിരുന്നു വിധിയില്‍ പറഞ്ഞത് .
ഇന്ത്യയിലെ പല ക്ഷേത്രങ്ങള്‍ക്കും പലവിധ ആചാരങ്ങളാണ് ഇതിലെല്ലാം ഇടപെടനാണോ കോടതി തുടക്കം കുറിക്കുന്നതെന്ന ജസ്റ്റിസ്റ്റ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം ഇവിടെ ശ്രദ്ധേയമാണെന്നും കേന്ദ്രമന്ത്രി ജയ്റ്റ്ലി പറഞ്ഞു .
Discussion about this post