മൂന്ന് കൊല്ലത്തിനകം നക്സലുകളെ രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അദ്ദേഹം സി.ആര്.പി.എഫിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ (ആര്.എ.എഫ്) 26ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് ലഖ്നൗവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്ര ഇടത് പക്ഷത്തിന്റെ ആക്രമണങ്ങള്‍ക്കിരയാകുന്ന ജില്ലകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ ജില്ലകളില്‍ മാത്രമാണ് നക്സലുകളുടെ ആക്രമണം കണ്ടുവരുന്നതെന്നും കുറച്ച് നാളുകള്‍ മുമ്പ് വരെ ഈ സംഖ്യ 126ായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.ആര്.പി.എഫിന്റെ ദൃഢനിശ്ചയവും, ധൈര്യവും, കഠിനാധ്വാനവും കൊണ്ട് നക്സലുകളെ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിന്നും തുടച്ച് നീക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കൊല്ലം സുരക്ഷാ സംഘങ്ങള്‍ 131 മാവോയിസ്റ്റുകളെ വധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ 1,278 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. 58 മാവോയിസ്റ്റുകള്‍ ഈ വര്‍ഷം കീഴടങ്ങിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ സി.ആര്.പി.എഫിന്റെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അവിടുത്തെ പ്രവര്‍ത്തനം ഇന്ത്യയ്ക്ക് അവിഭാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ പ്രവര്‍ത്തനം വേഗതയാര്ന്നതായിരിക്കെത്തന്നെ അത് വീണ്ടുവിചാരമില്ലാത്തതാവരുതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post