പാട്‌ന: ബീഹാറില്‍ ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആര്‍ജെഡിയില്‍ ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി പ്രതാപും തേജ് പ്രതാപും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്നു സമ്മതിച്ച് സഹോദരി മിസ ഭാരതി രംഗത്ത്. ‘സഹോദരന്മാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എവിടെയാണ് ഭിന്നതകളില്ലാത്തത് എന്നിങ്ങനെയായിരുന്നു മിസയുടെ വാക്കുകള്‍
” നമ്മുടെ അഞ്ച് കൈവിരലുകളും വ്യത്യസ്തമല്ലേ. ആര്‍ജെഡി ഒരു വലിയ കുടുംബത്തേപ്പോലെയാണ്’. ബിഹാറിലെ മനേറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മിസ പറഞ്ഞു.
പരമാര്‍ശം ചര്‍ച്ചയായതോടെ മിസ വിശദീകരണവുമായി രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ ഐക്യം ഉറപ്പാക്കാന്‍ വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നെന്നാണ് മിസ ട്വീറ്റ് ചെയ്തത്.
ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ലാലു കുടുംബം തമ്മിലുള്ള ചേരിതിരിവ് ചര്‍ച്ചയാകുന്നത്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ജെഡിയു-ബിജെപി സഖ്യം മുന്നിലെത്തിയിരുന്നു.
Discussion about this post