ശബരിമല വിഷയത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തിനു നിയമ നിര്‍മാണം നടത്താമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. സംസ്ഥാനം ആവശ്യപ്പെടാതെ അത് ചെയ്താല്‍ സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കൈകടത്തലാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമലയെ തകര്‍ക്കലാണു സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഒത്തുതീര്‍പ്പിനുപകരം ഉടന്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന തിടുക്കം നിരീശ്വരവാദം അടിച്ചേല്‍പിക്കലാണ്. പുനഃപരിശോധനാഹര്‍ജി തള്ളിയാലും ബിജെപി സമരവുമായി മുന്നോട്ടുപോകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 50 വര്‍ഷമായി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട സിപിഎം, വിശ്വാസികള്‍ സമാധാനപരമായി നടത്തുന്ന സമരങ്ങളെ വെല്ലുവിളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്കുള്ള ലോംഗ് മാര്‍ച്ച് പുരോഗമിക്കുകയാണ്. ആയിരങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പി.എസ് ശ്രീധരന്‍പിള്ളയാണ് മാര്‍ച്ച് നയിക്കുന്നത്.
Discussion about this post