കൊല്ലത്ത് രജിസ്റ്റര്‍ വിവാഹം ചെയ്ത കമിതാക്കള്‍ ആറ്റില്‍ ചാടി ജീവനൊടുക്കി. വീട്ടുകാരുടെ എതിര്‍പ്പ് ഭയന്നായിരിക്കണം ജീവനൊടുക്കിയതെന്ന് പോലീസ് നിഗമനം.
ചാത്തന്നൂരിലെ ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നാണ് കമിതാക്കളായ മനു, സുറുമി എന്നിവര്‍ ആറ്റിലേക്ക ചാടിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരവൂര്‍ കോട്ടപ്പുറം സ്വദേശിയാണ് മനും. പുക്കുളം സൂനാമി ഫ്‌ളാറ്റിലായിരുന്നു സുറുമിയുടെ താമസം. ഫയര്‍ ആന്റ് റെസ്‌ക്യൂവിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹങ്ങള്‍ കരയ്ക്ക് എത്തിച്ചത്. സുറുമി മുസ്ലിം സമുദായത്തിലും മനും ഹിന്ദു സമുദായത്തിലും പെട്ടവരാണ്
ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചാത്തന്നൂര്‍ എ.സി.പി ജവാഹര്‍ ജനാര്‍ദ് പറഞ്ഞു. സുറുമിയുടെ ഭര്‍ത്താവ് വിഷ്ണു രണ്ട് കൊല്ലം മുമ്പ് പുറ്റിങ്ങലില്‍ നടന്ന വെടിക്കട്ടപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. മനു വിഷ്ണുവിന്റെ സുഹൃത്തായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തുവാന്‍ ഇവര്‍ കൊല്ലം രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ഫീസും അടച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പ് ഭയന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രിയോടെയാണ് ഇവര്‍ ആറ്റിലേക്ക് ചാടിയത്. രണ്ടുപേര്‍ ആറ്റില്‍ ചാടിയെന്ന സംശയത്താല്‍ സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു. പാലത്തിനടുത്ത് നിന്നും സ്റ്റാര്‍ട്ടാക്കിയ നിലയില്‍ ഒരു സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. സ്‌കൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണ്‍, പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, വിവാഹം റജിസ്ട്രേഷനു പണം അടച്ചതിന്റെ രസീത്, 3,000 രൂപ എന്നിവ കണ്ടെത്തിയിരുന്നു.
ബുധനാഴ്ച രാത്ര തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങല്‍ കണ്ടെത്താന്‍ സാധിച്ചത്. സുറുമിക്ക് വൈഷ്ണവ് എന്ന് പേരുള്ള ഒരു മകനുണ്ട്.
Discussion about this post