ശബരിമല മേല്‍ശാന്തി നിയമനത്തിനുള്ള അഭിമുഖം മുടങ്ങി. തന്ത്രി കണ്ഠരര് മോഹനരും, ദേവസ്വം ബോര്‍ഡ് പ്രതിനിധികളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഭിമുഖം മുടങ്ങിയത്.
അഭിമുഖത്തിനുള്ള ബോര്‍ഡില്‍ തന്ത്രിമാരുടെ പ്രതിനിധിയായി കണ്ഠരര് മോഹനരെ ഉള്‍പ്പെടുത്താനാവില്ലെന്ന് ദേവസ്വം നിലപാട് എടുക്കുകയായിരുന്നു. കേസ് ഉള്ള കാരണം ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. തനിക്കെതിരെ കേസോന്നും നിലവില്‍ ഇല്ലെന്ന് മോഹനര് അറിയിച്ചെങ്കിലും ബോര്‍ഡ് വഴങ്ങിയില്ല. തുടര്‍ന്ന് ദേവസ്വം ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിലപാട് തേടുകയായിരുന്നു. കണ്ടരര് മോഹനരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. തല്‍സ്ഥിതി തുടരാനും, നിലവിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ബോര്‍ഡിനോട് അഭിമുഖം നടത്താനും കോടതി നിര്‍ദ്ദേശിച്ചു.
മഹേഷ് മോഹനര്, രാജീവ് മോഹനര് എന്നിവരെയാണ് തന്ത്രി കുടുംബത്തില്‍ നിന്ന് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മഹേഷ് മോഹനര് എത്തിയില്ല. പകരം പിതാവിനെ ഉള്‍പ്പെടുത്തണം എന്ന് കത്ത് നല്‍കുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിക്കാണ് അഭിമുഖം തുടങ്ങേണ്ടിയിരുന്നത്. ഇന്നും നാളെയുമായി അഭിമുഖം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
Discussion about this post