കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. തൃപ്തിയെ തടയണമോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടതെന്നും വിശ്വാസികളുടെ ആ തീരുമാനത്തിന് ബി.ജെ.പി പിന്തുണ നല്‍കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള വ്യക്തമാക്കി. തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ വിശ്വാസി എന്ന രീതിയിലല്ല. വിശ്വാസികളെ വെല്ലുവിളിക്കാനാണ് അവര്‍ വരുന്നത്. ശബരിമലയില ്# ഭരണഘടനാ ലംഘനം ഉണ്ടെന്ന്പറയാന് അവര്‍ ഭരണഘടനാ വിദഗ്ദയാണോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
https://braveindianews.com/13/10/181550.php
എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് തൃപ്തി ദേശായിയുടേത്. വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്.
അപകടകരമായ ഈ വെല്ലുവിളിയില്‍നിന്ന് പിന്മാറണം. ബി.ജെ.പി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
Discussion about this post