ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ദിവസം കളിയാരംഭിച്ചപ്പോള്‍ വിന്‍ഡീസ് 311 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. ഉമേഷ് യാദവായിരുന്നു അവസാന വിക്കറ്റ് എടുത്തത്. അവസാനം ക്രീസില്‍ നിന്നും പുറത്തായത് ഷാനണ്‍ ഗബ്രിയേലായിരുന്നു. ഉമേഷ് യാദവ് കളിയില്‍ ആറ് വിക്കറ്റ് നേടി പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ജവഗല്‍ ശ്രീനാഥിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ഒരു കളിയിലെ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് ഉമേഷ് യാദവ്. 1999ല്‍ ന്യൂസിലാന്‍ഡിനെതിരെയുള്ള കളിയിലായിരുന്നു ജവഗല്‍ ശ്രീനാഥ് 6 വിക്കറ്റുകള്‍ നേടിയത്.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് പൃഥ്വി ഷായും കെ.എല്‍.രാഹുലുമാണ്. നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 34 റണ്‍സാണ് നേടിയിട്ടുള്ളത്.
Discussion about this post