മലപ്പറത്ത് വേങ്ങരയില്‍ ചുമട്ടുതൊഴിലാളിയായ പറപ്പൂര്‍ പൊട്ടിപ്പാറ പൂവലവളപ്പില്‍ കോയയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെയും പോലീസ് പിടികൂടി. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
നൗഫല്‍, അസ്‌കര്‍, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് മറ്റ് നാല് പേര്‍. റോഡില്‍ വാഹനം നിര്‍ത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലായിരുന്നു കോയയെ ഇവര്‍ ആക്രമിച്ചത്.
Discussion about this post