ഇന്ത്യ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് പാക്കിസ്ഥാനെതിരെ നടത്തിയാല്‍ മറുപടിയായി പത്തെണ്ണം നടത്തുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്. പാക് സൈന്യത്തിന്റെ വക്താവായ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഈ പ്രസ്താവന നടത്തിയത്. ലണ്ടനില്‍ പാക് സൈന്യത്തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്വയോടൊപ്പമായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനുമായി മോശം പെരുമാറ്റം നടത്തുന്നവര്‍ പാക്കിസ്ഥാന്റെ കഴിവുകളെപ്പറ്റി സംശയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. 50 ബില്ല്യണ്‍ ഡോളര്‍ പദ്ധതിയായ ചൈനാ പാക്കിസ്ഥാന് എക്കണോമിക് കോറിഡോര്‍ (സി.പി.ഇ.സി) പാക്കിസ്ഥാന്റെയാണെന്നും ഇത് നടപ്പിലാകുന്നത് മൂലം പാക്കിസ്ഥാന്റെ സമ്പദ് ഘടന കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാക്കിസ്ഥാന് ജനാധിപത്യത്തെ ശക്തമാക്കുകയാണെന്നും ഗഫൂര്‍ പറഞ്ഞു. ജൂലൈയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് വളരെ സുതാര്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post