കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ രംഗത്ത്. ഡബ്ല്യു.സി.സിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണമണെന്ന് ‘അമ്മ’ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവയ്ക്കരുതെന്നും, എല്ലാ തീരുമാനവും എക്സിക്യൂട്ടീവ് കമ്മിറ്റിയുടേതാണെന്നും അമ്മ വക്താവ് വ്യക്തമാക്കുന്നു.
ദിലീപ് കുറ്റക്കാരനോ അല്ലയോ എന്നതല്ല ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അമ്മ വ്യക്തമാക്കി. അമ്മ അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. കോടതി വിധി വരുന്നതുവരെ ആരോപണവിധേയന് നിരപരാധിയാണ്. സര്‍ക്കാരിന്റെ ഇടപെടലില്‍ പിന്തുണ അറിയിക്കുന്നുവെന്നും അമ്മ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Discussion about this post