പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗീകമായി ആക്രമിച്ചുവെന്ന മി.ടു വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യൂണിയന്‍ ദേശീയ പ്രസിഡന്റ് ഫായ്റോസ് ഖാന്‍ രാജിവച്ചു . ജമ്മു കാശ്മീരില്‍ നിന്നുള്ള എന്‍.എസ്.യു നേതാവായ ഫായ്റോസിനെതിരെ ഛത്തീസ്ഗഡ് സ്വദേശനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത് .
വെളിപ്പെടുത്തല്‍ നടത്തിയതിനെതുടര്‍ന്ന്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് യുവതി പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട് .
ഫായ്റോസ് ഖാന്‍ന്‍റെ രാജി രാഹുല്‍ ഗാന്ധി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട് . യുവതി നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തുവാന്‍ മൂന്നംഗ സമതിയെ നിയോഗിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു .
Discussion about this post