ഇന്ത്യന്‍ നേവി ഡീപ് സബ്മര്‍ജന്‍സ് റെസ്‌ക്യു വെഹിക്കിള്‍ (ഡി.എസ്.ആര്‍.വി) വിജയകരമായി പരീക്ഷിച്ചു. ഒക്ടോബര്‍ 15ന് പശ്ചിമ നേവല്‍ കമാന്‍ഡാണ് ഈ വാഹനത്തിന്റെ പരീക്ഷണം നടത്തിയത്. ഇതാദ്യമായാണ് മനുഷ്യന്‍ നിയന്ത്രിക്കുന്ന ഒരു വാഹനം ഇന്ത്യയില്‍ ഇത്രയധികം ആഴത്തില്‍ പോകുന്നത്. 666 മീറ്റര്‍ ആഴത്തില്‍ വരെ ഈ വാഹനം പോയിരുന്നു.
300 അടി താഴെയുള്ള ഒരു അന്തര്‍വാഹിനിയില്‍ നിന്നും ആള്‍ക്കാരെ പരീക്ഷണാടിസ്ഥാനത്തില്‍ മുകളിലേക്ക് കൊണ്ടുവന്നിരുന്നു. ഈ വാഹനമുപയോഗിച്ച് 14 പേരെ ഒറ്റത്തവണ കൊണ്ട് മുകളിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.
750 അടി താഴെ യന്ത്രമുപയോഗിച്ചും ഈ വാഹനം നിയന്ത്രിച്ചിരുന്നു. നിലവില്‍ ചുരുങ്ങിയ ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ഡി.എസ്.ആര്‍.വി വാഹനമുള്ളത്.
Discussion about this post