കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജിവെച്ചു. ‘മീ ടൂ’ ആരോപണത്തില്‍ പെട്ടതിനെത്തുടര്‍ന്നാണ് രാജിവെച്ചത്. നിരവധി വനിതകള്‍ എം.ജെ.അക്ബറിനെതിരെ പീഡനാരോപണം നടത്തിയിരുന്നു. ഇതില്‍ മിക്കവരും വനിതകളായിരുന്നു.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ പൊള്ളയാണെന്നാണ് എം.ജെ.അക്ബറിന്റെ നിലപാട്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയതിന് എം.ജെ.അക്ബര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നന്ദി രേഖപ്പെടുത്തിയിരുന്നു.
Discussion about this post