ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കെ മുരളീധരന് .
ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ് . തന്ത്രിയുടെ നിലപാടിനെ ബോര്‍ഡ് അംഗം വിമര്‍ശിച്ചത് ശരിയായില്ലെന്നും മുരളീധരന് പറഞ്ഞു .
പോലീസ് വേഷം ധരിപ്പിച്ച് യുവതിയെ കയറ്റിയ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു . യുവതിയെ കയറ്റിയെ തീരുവെന്ന നിര്‍ബന്ധം സിപിഎമ്മിനുണ്ടായിരുന്നു . ഇരുമുടിക്കെട്ടില്‍ വേണ്ടത് ഓറഞ്ചും പേരയ്ക്കയും ഒന്നുമല്ല , രഹ്ന ഫാത്തിമ്മ ഇരുമുടിക്കെട്ടിനെ അപമാനിച്ചുവെന്നും മുരളീധരന് ആരോപിച്ചു .
യുവതി പ്രവേശനത്തിലിനി അയ്യപ്പനെ മാത്രമേ പ്രതിയാക്കാന്‍ ബാക്കിയുള്ളൂവെന്നും , മതവിശ്വാസങ്ങളെ തകര്‍ക്കാന്‍ മുഖ്യമന്ത്രി രണ്ടു മന്ത്രിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നതെന്നും , ശബരിമല കയറ്റുവാന്‍ കടകംപള്ളിയും , സുന്നി സ്ത്രീകളെ കയറ്റുന്നതിന് കെ.ടി ജലീലിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് മുരളീധരന് വിമര്‍ശിച്ചു .
Discussion about this post