പ്ലസ് ടു പാസായവര്‍ക്ക് ഇന്ത്യന്‍ നാവികസേനയില്‍ സെയിലറാകാന്‍ അവസരം. അവിവാഹിതരായ യുവാക്കളെയാണ് പരിഗണിക്കുന്നത്. 1995 ഫെബ്രുവരിയില്‍ ഒന്നിനും 1999 ജനുവരി 31നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.
യോഗ്യത: കണക്ക്, ഫിസിക്സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം. നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതയും വേണം.
ശമ്പളം പരിശീലന കാലത്ത് 5700 രൂപ സ്റ്റൈപന്‍ഡ്. പരിശീലനത്തിനുശേഷം 5200-20200, ഗ്രേഡ്പേ 200 നിരക്കില്‍ നിയമനം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 7 ആണ്
വെബ്സൈറ്റ് www.joinindiannavy.in
Discussion about this post