തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ പോലിസിനെതിരെ അപമാനപ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ്സെടുക്കുമെന്ന് മുന്നറിയിപ്പ്. ഫെയ്സ്ബുക്കിലൂടെ പൊലീസിനെതിരെ പോസറ്റിടുന്നവര് സൈബര്‍സെല്‍ നിരീക്ഷിണത്താലാണെന്ന് പോലിസ് മുന്നറിയിപ്പ് നല്കുന്നു.
മുന്നറിയിപ്പ് നോട്ടിസ് കമന്റായി പോസ്റ്റ് ചെയ്യുകയും ചെയ്തേക്കും. ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ഐജി മനോജ് ഏബ്രഹാമിനെ ഫെയ്സ്ബുക്കിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കാണു ഫെയ്സ്ബുക്കിലൂടെ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയശേഷം കേസെടുത്തത്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, വട്ടപ്പാറ, ശ്രീകാര്യം, പോത്തന്‍കോട് സ്വദേശികളായ 13 പേര്‍ക്കെതിരെയാണു കേസ്. ലഹളയ്ക്ക് ആഹ്വാനം ചെയ്യല്‍, ഭീഷണി, വ്യക്തിഹത്യ തുടങ്ങിയവയാണു കുറ്റം. ഐജിയുടെ ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്റും ചേര്‍ത്തു പോസ്റ്റിട്ടയാള്‍, കമന്റുകളിലൂടെ അസഭ്യം വിളിച്ചവര്‍ എന്നിവര്‍ക്കെതിരെയാണു കേസ്. മുന്നറിയിപ്പു നോട്ടിസ് കമന്റായി നല്‍കിയിട്ടും പോസ്റ്റ് നീക്കാതിരുന്നതിനെത്തുടര്ന്നാണു നടപടി.
Discussion about this post