മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയതായി വ്യക്തമാക്കി കോട്ടയം സബ്ജഡ്ജ് വി.സുദീപിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശബരിമല അയ്യപ്പനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അപകീര്‍ത്തികരമായ കുറിപ്പുകള്‍ പോസ്റ്റുചെയ്തതായി പരാതിയില്‍ വ്യക്തമാക്കുന്നു. അഖില ഭാരതീയ അഭിഭാഷക പരിഷത് അഖിലേന്ത്യാ സെക്രട്ടറി അഡ്വക്കറ്റ് ആര് രാജേന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ന്യായാധിപ സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ആയിട്ടുപോലും സമൂഹ്യ മാധ്യമങ്ങളിലൂടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോട്ടയം സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് സെക്രട്ടറിയുമായ എസ് സുദീപ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയങ്ങളിലാണ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരിക്കുന്നത്. ഭക്തരെയും പ്രതിഷേധക്കാരെയും വിമര്‍ശിക്കുകയും പോലീസിനെ പിന്തുണക്കുകയും പോലീസ് അതിക്രമങ്ങളെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് പോസറ്റുകള്‍ പ്രചരിക്കുന്നത്.
പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും ,ഗാന്ധിജിയുടെ കൊലപാതകം, ബബരി മസ്ജിദ് വിഷയം ,ഗുജറാത്ത് കലാപം എന്നീ വിഷയങ്ങളില്‍ പരസ്യപ്രതികണം നടത്തുന്ന രീതിയിലും അഭിപ്രായങ്ങള്‍ പോസറ്റു ചെയ്തിട്ടുണ്ട്, . ജുഡീഷ്യല്‍ ഓഫീസര്‍ പക്ഷപാതമില്ലാത്തവരാകണമെന്നും അദ്ദേഹം വ്യക്തിപരവും നിക്ഷിപ്തവുമായ താത്പര്യങ്ങള്‍ക്ക് മുകളില്‍ ആയിരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഇത്തരത്തിലുള്ള വ്യക്തിയില്‍ നിന്നും സമൂഹത്തിന് നീതി പ്രതീക്ഷിക്ഷിക്കാനാവില്ലെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post