ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളെടുക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡ് യോഗം നാളെ കൂടും. കോടതിയില്‍ ഏത് രീതിയിലുള്ള റിപ്പോര്‍ട്ട്് നല്‍കണമെന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. വിഷയത്തെ ഗൗരവത്തോട് കൂടിയാണ് ദേവസ്വം ബോര്‍ഡ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുപ്രീം കോടതിയെ സമീപിക്കുന്നു കാര്യത്തില്‍ ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്ന് വിമര്‍ശനമുണ്ട്. ശബരിമലയിലെ സാഹചര്യത്തെപ്പറ്റി സുപ്രീം കോടതിയെ ബോധിപ്പിക്കാന്‍ വേണ്ടി മുന്‍പ് ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ ആരും തന്നെ സമീപിച്ചിട്ടില്ലായെന്ന് മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കിയിരുന്നു.
അതേസമയം ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളുടെ കൂടെയല്ല നില്‍ക്കുന്നതെന്ന് ആരോപിച്ച് മഹിളാമോര്‍ച്ച എ.പത്മകുമാറിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു.
Discussion about this post