ശബരിമലയില്‍ പ്രവേശിക്കാന്‍ വേണ്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ നാല് വനിതകള്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസ് നടപടിയില്‍ പരിക്കേറ്റ അയ്യപ്പഭക്ത കക്ഷി ചേര്‍ന്നു. അയ്യപ്പ ഭക്തയായ സരോജം സുരേന്ദ്രനാണ് കക്ഷി ചേര്‍ന്നത്.
പമ്പയില്‍ ശരണം വിളിച്ചു കൊണ്ടിരിക്കെയായിരുന്നു പോലീസ് ലാത്തിവീശിയത്. ഇതില്‍ തനിക്ക് പരിക്കേറ്റിരുന്നുവെന്ന് സരോജം സുരേന്ദ്രന്‍ വ്യക്തമാക്കി.
ഹര്‍ജികള്‍ നല്‍കിയ യുവതികള്‍ നല്ല ഉദ്ദേശ്യത്തോടെയല്ല കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു. അവര്‍ ഭക്തകളല്ലെന്നും സരോജം സുരേന്ദ്രന്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കാനും ശ്രദ്ധ പിടിച്ചു പറ്റാനുമാണ് ശ്രമിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
അതേസമയം തന്റെ ഭര്‍ത്താവ് 56 പ്രാവശ്യം ശബരിമല ദര്‍ശനം നടത്തിയ ആളാണെന്നും താനും അയ്യപ്പന്റെ ഭക്തയാണെന്നും സരോജ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ആവശ്യപ്പെട്ട് നാലു യുവതികളാണ് ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകരായ എ.കെ. മായ, കെ. രേഖ, ജയമോള്‍, ശൈലജ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അയ്യപ്പ ഭക്തരാണെന്നും ദര്‍ശനത്തിന് അവസരമുണ്ടാകണമെന്നുമാണ് ഹര്‍ജിയിലുള്ളത്. ദേവസ്വം ചെയര്‍മാര്‍, തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി, ബിജെപി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാര്‍ എന്നിരാണ് എതിര്‍ കക്ഷികള്‍.
Discussion about this post