തമിഴ്നാട്ടിലെ 18 എം.എല്‍.എമാരെ സ്പീക്കര്‍ പി.ധനപാലിന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് കൊണ്ട് എം.എല്‍.എമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് എ.സത്യനാരായണനാണ് വിധി പുറപ്പെടുവിച്ചത്.
ടി.ടി.വി.ദിനകരന് പക്ഷത്തെ 18 എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം മൂലമാണ് പുറത്താക്കുന്നത് എന്നായിരുന്നു സ്പീക്കര്‍ മുന്നോട്ട് വെച്ച കാരണം. എന്നാല്‍ കോടതി വിധി ഇതൊരു തിരിച്ചടിയല്ലെന്നാണ് ടി.ടി.വി.ദിനകരന് പ്രതികരിച്ചത്. സത്യമെന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തെപ്പറ്റി അദ്ദേഹം വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തതിന് ശേഷം പ്രതികരിക്കുമെന്നാണ് അറിയിച്ചത്.
Discussion about this post