ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി അപക്വമെന്ന് പി.വത്സല . മാറ്റം കൊണ്ട് വരണമെന്ന ആകാംക്ഷയുള്ള ചില ജഡ്ജിമാരുടെ അപക്വമായ വിധിയാണ് ശബരിമലയുവതി പ്രവേശന വിധിയിലുണ്ടായത് . ഈ വിധി അത്രക്കാണ്ട് പഠിച്ചിട്ടുള്ള ഒന്നാണെന്ന് തോന്നുന്നില്ലയെന്നു എഴുത്തുക്കാരി പി വത്സല പറഞ്ഞു .
ശബരിമലയിലെ ആചാരങ്ങള്‍ കാനനക്ഷേത്രമെന്ന നിലയില്‍ ഉണ്ടായതാണ് . അവിടെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുകയെന്നത് ബുദ്ധിമുട്ടായിരുന്നു . സ്ത്രീ സ്ത്രീ തന്നെയെന്നും പുരുഷന്‍ പുരുഷനാണെന്ന ചിന്ത പോലും നിയമജ്ഞര്‍ മറന്നു പോയെന്നു പി സുശീല ചൂണ്ടിക്കാട്ടുന്നു .
” കോടതി സ്ത്രീകളുടെ ശരീരശാസ്ത്രം പരിഗണിച്ചില്ല , ഞാന്‍ യാത്ര ചെയ്യുന്നത് സൗകര്യദിനങ്ങള്‍ നോക്കി മാത്രമാണ് . വിശ്രമം ആവശ്യമുള്ള സമയങ്ങളില്‍ യാത്ര പാടില്ല ”
ശബരിമലയില്‍ സ്ത്രീകളെ എത്രയും വേഗം കയറ്റുകയെന്നത് ഭരണാധികാരികളുടെ താത്പര്യംമാത്രമാണ് . സ്ത്രീകളുടെ സുരക്ഷയ്ക്കായി അവര്‍ വനിതാപോലീസിനെ നിയോഗിക്കുമെന്ന് പറയുന്നു . നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ എത്ര വനിതാ പോലീസുണ്ട് ? യെന്നും പി വത്സല ചോദിക്കുന്നു .
Discussion about this post