ഇന്ത്യയ്ക്ക് അടുത്ത് പത്ത് വര്‍ഷത്തേക്ക് വേണ്ടത് ദുര്‍ബല സഖ്യങ്ങളല്ല മറിച്ച് ശക്തവും സുസ്ഥിരവുമായ സര്‍ക്കാരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പറഞ്ഞു. അടുത്ത കുറച്ച് വര്ഷങ്ങളേക്ക് ഇന്ത്യയ്ക്ക് വേണ്ടത് ഒരു ദുര്ബ്ബലമയാ ശക്തിയെയല്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ സര്‍ദാര്‍ പട്ടേലിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സ്വകാര്യ കമ്പനികള്‍ ഇന്ത്യയുടെ താല്പര്യങ്ങള് മുന്നില്‍ നിര്‍ത്തിക്കൊണ്ടുവേണം പ്രവര്‍ത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്പനിയായ ‘ആലിബാബ’യുടെ ഉദാഹരണമാണ് അദ്ദേഹം ഇതിനായി മുന്നോട്ട് വെച്ചത്. ‘ആലിബാബ’ പോലുള്ള കമ്പനികളെ ചൈനീസ് സര്‍ക്കാര്‍ വളരെയധികം സഹായിച്ചുവെന്നും അജിത് ദോവല്‍ ചൂണ്ടിക്കാട്ടി.
അതേസമയം രാജ്യത്തിന്റെ താല്പര്യങ്ങള്ക്ക് ചില ശക്തമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുക തന്നെ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താല്‍ക്കാലികമായി ഇതുപോലുള്ള തീരുമാനങ്ങള്‍ ചിലരുടെ ഇടയില്‍ അതൃപ്തി വരുത്തുമെങ്കിലും അത് പിന്നീട് നല്ലതായി ഭവിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ആഗോള തലത്തില്‍ ഒരു വലിയ ശക്തിയായി മാറണമെന്നുണ്ടെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക ശേഷി വലുതായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിരോധ കരാറുകളില്‍ 100 ശതമാനം സാങ്കേതിക വിദ്യകള്‍ കൈമാറുന്ന നിലപാട് മോദി സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുപയോഗിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post