ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോ വാക്‌സിൻ സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ നിന്ന് വിട്ടു നിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്( ഐ സി എം ആർ). പഠനത്തിന് തങ്ങളുടെ അംഗീകാരം ഉണ്ടെന്ന പരാമർശം പഠന റിപ്പോർട്ടിൽ നിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ഐ സി എം ആർ നിർദ്ദേശിച്ചു.
” കൗമാരക്കാരിലും മുതിർന്നവരിലും നടത്തിയ ലോംഗ്-ടേം സേഫ്റ്റി അനാലിസിസ് ഓഫ് ദി ബിബിവിഎൽ52 കൊറോണ വൈറസ് വാക്സിൻ : ഉത്തരേന്ത്യയിലെ 1 വർഷത്തെ പ്രോസ്പെക്റ്റീവ് സ്റ്റഡിയിൽ നിന്നുള്ള കണ്ടെത്തലുകൾ” എന്ന തലക്കെട്ടിൽ “ഡ്രഗ് സേഫ്റ്റി” ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിനാണ് അംഗീകാരം ഇല്ലെന്ന് ഐ സി എം ആർ വ്യക്തമാക്കിയത്.
ഐ സി എം ആർ അംഗീകാരം നൽകി എന്ന തരത്തിലുള്ള പരാമർശം എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ പേപ്പറിൻ്റെ രചയിതാക്കൾക്കും സ്പ്രിംഗർ നേച്ചർ ജേണലിൻ്റെ എഡിറ്റർക്കും ഐസിഎംആർ ഡയറക്ടർ ജനറൽ, രാജീവ് ബഹൽ നിർദ്ദേശം നൽകി. ഐ സി എം ആർ നെ തെറ്റായി പരാമർശിച്ചതാണെന്ന് ഉടൻ തന്നെ മറ്റൊരു പരാമർശം കൂടെ പ്രസിദ്ധീകരിക്കാനും ബാൽ നിർദ്ദേശിച്ചിട്ടുണ്ട്. അതെ സമയം പഠനത്തിൻ്റെ രീതിശാസ്ത്രവും രൂപകൽപ്പനയും നിലവാരം ഇല്ലാത്തതാണെന്നും ഐ സി എം ആർ വ്യക്തമാക്കി.
Discussion about this post