പനാജി : ഇന്ധനം തീർന്ന് കടലിൽ കുടുങ്ങിയ ടൂറിസ്റ്റ് ബോട്ടിലെ യാത്രക്കാരെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് . 24 യാത്രക്കാരെയും രണ്ട് ബോട്ട് ജീവനക്കാരെയുമാണ് രക്ഷിച്ചത് . പൻജിമിൽ നിന്ന് പുറപ്പെട്ട ബോട്ടാണ് മോർമുഗാമോ ഹാർബറിന് അടുത്ത് കുടുങ്ങിയത്. സി -148 എന്ന കപ്പലിന്റെ സഹായത്തോടെയാണ് യാത്രക്കാരെ ഇന്ത്യൻ കോസ്റ്റ ഗാർഡ് രക്ഷിച്ചത്.
ഇന്നലെയാണ് സംഭവം. പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടനെ തന്നെ സംഭവം അധികൃതരെ അറിയിച്ച് സി 148 എന്ന കപ്പലിന്റെ സഹായത്തോടെ ഇവരെ രക്ഷിക്കുകയായിരുന്നു.
ബോട്ടിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് എന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പെട്ടെന്നുള്ള ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത് .
Discussion about this post