ഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്‌ലെ അറിയിച്ചു. മാഗി നൂഡില്‍സ് രാജ്യവ്യാപകമായി നിരോധിക്കുന്നതു പരിഗണിക്കുമെന്നു കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാന്‍ പ്രഖ്യാപിച്ചതിരുന്നു. ഇതിന് പിന്നാലെയാണു രാത്രി വൈകി നെസ്‌ലെ വാര്‍ത്താുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കശ്മീര്‍ തുടങ്ങി ആറ് സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സ് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു.
മാഗി 2 മിനിറ്റ്‌സ് നൂഡില്‍സ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതല്ല. എന്നാല്‍, ഇപ്പോഴത്തെ ദൗര്‍ഭാഗ്യ സാഹചര്യത്തില്‍ തല്‍ക്കാലം ഇന്ത്യന്‍ വിപണിയില്‍നിന്നു മാഗി നൂഡില്‍സ് പിന്‍വലിക്കുകയാണ്. ഗുണമേന്മ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി വൈകാതെ വിപണിയില്‍ തിരിച്ചെത്തുമെന്നും നെസ്‌ലെ അറിയിച്ചു.
Discussion about this post