കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിങ്കയെ പുറത്താക്കി മുന്‍ പ്രധാനമന്ത്രി മഹീന്ദ്ര രജപക്‌സെ അധികാരമേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുതെ തീരുമാനമെടുത്തെ തുടര്‍ന്നാണ് ഭരണമാറ്റം.
പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് മുന്നില്‍ രജപക്സെ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.
മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി ഭരണകക്ഷിയില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് രജപക്സെയുടെ സത്യപ്രതിജ്ഞ. ‘യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് മുന്നണി വിടുകയാണ്’ എന്ന് സിരിസേനയുടെ കാര്‍ഷിക മന്ത്രി മഹീന്ദ അമരവീര അറിയിച്ചു. പ്രധാനമന്ത്രിയോ പ്രസിഡന്റോ വിഷയത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ ഭാവിയെ തന്നെ ആശങ്കയിലാക്കുന്നതാണ് പുതിയ സംഭവവികാസം.
Discussion about this post