ബെംഗളുരു: അസുഖം ബാധിതയായ ഉമ്മയെ കാണാനായി കേരളത്തിലെത്താന്‍ മഅ്ദനിക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ഈ മാസം 28 മുതല്‍ നവംബര്‍ നാലുവരെ മഅ്ദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി നല്കി. എന്നാല്‍ കര്‍ശനമായ നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചത്.
എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹൈകോടതിയെ സമീപിക്കുകയാണ്. തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കാനാണ് തീരുമാനം.ജാമ്യവ്യവസ്ഥകളിലെ കര്‍ശന നിബന്ധനകളില്‍ മാറ്റം വരുത്തണമെന്നാണ് മഅ്ദനിയുടെ ആവശ്യം.
ഉമ്മയെ കാണാന്‍ കേരളം സന്ദര്‍ശിക്കുന്നതിനു രണ്ടാഴ്ചത്തെ അനുമതിയാണ് മഅ്ദനി തേടിയത്. ഹരജി പരിഗണിച്ച പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി മഅ്ദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി നല്‍കുകയും ചെയ്തു. മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ല കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാന്‍ പാടില്ല എന്നിവയ്ക്കൊപ്പം പി.ഡി.പി പ്രവര്‍ത്തകരുമായി മറ്റേതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ പാടില്ല എന്ന നിബന്ധനകള്‍ കോടതി മുന്നോട്ടുവെച്ചിരുന്നു
Discussion about this post