തൃശൂർ: കേന്ദ്ര സഹമന്ത്രിയും സുരേഷ് ഗോപിക്ക് ഇന്ന് 66-ാം ജന്മദിനം. ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാൽ തന്നെ പാർലമെന്റിലാണ് പിറന്നാൾ ദിവസം തൃശൂരിന്റെ എംപി കൂടിയായ സുരേഷ് ഗോപി. ബിജെപിയ്ക്കായി കേരളത്തിൽ ആദ്യത്തെ എക്കൗണ്ട് തുറന്ന സുരേഷ് ഗോപി ഇപ്പോൾ സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും സ്റ്റാർ ആണ്. നിരവധി പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.
കൊല്ലത്ത് ലക്ഷ്മി ഫിലിംസ് എന്ന സിനിമാ വിതരണ കമ്പനി നടത്തിയിരുന്ന കെ ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും നാല് മക്കളിൽ മൂത്തയാളായാണ് ജനനം. ആറാം വയസിൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി ആയിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് കെ ബാലാജിയുടെ സംവിധാനത്തിൽ ഇറങ്ങിയ നിരപരാധികൾ എന്ന ചിത്രമായിരുന്നു സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 74000 ത്തിലധികം വോട്ടുകൾക്കാണ് സുരേഷ് ഗോപി കേരളത്തിൽ താമര വിരിയിച്ചത്. വിനോദ സഞ്ചാരം, പെട്രോളിയം- പ്രകൃതി വാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയാണ് അദ്ദേഹം.
Discussion about this post