ഛത്തീസ്ഗഢിലെ നക്‌സല്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ബെഗേര എന്ന നായയ്ക്ക് ധീരതാ പുരസ്‌കാരം സമ്മാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ധീരതാ പതക്കം ബെഗേരയ്ക്ക് നല്‍കിയത്.
ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ 27ാം ബറ്റാലിന്റെ അംഗമാണ് ബെഗേര. ഏറ്റവും നല്ല പോലീസ് നായയായിട്ടാണ് ബെഗേരയെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ തന്നെ കുതിരയായ മയൂറിന് ഏറ്റവും നല്ല കുതിര എന്ന പുരസ്‌കാരവും ലഭിച്ചു.
ഒക്ടോബര്‍ 25ന് ഇന്‍ഡോ-ടിബറ്റന്‍ പോലീസിന്റെ 57ാം റെയിസിംഗ് ദിന പരേഡിന്റെ ഉദ്ഘാടനം ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ വെച്ച് നടന്നിരുന്നു. രാജ്‌നാഥ് സിംഗായിരുന്നു അത് ഉദ്ഘാടനം ചെയ്തത്.
Discussion about this post