ശബരിമല വിഷയത്തില്‍ വീട്ടിലിരിക്കുന്നവരെ അറസ്റ്റ് ചെയ്യില്ലായെന്നും മറിച്ച് റോഡിലിറങ്ങി നാമം ജപിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ബി.ജെ.പിയോട് പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചരിത്രം പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ നടക്കുന്ന സമരങ്ങളെക്കാള്‍ തീക്ഷ്ണമായ സമരങ്ങളിലൂടെ കടന്നുവന്ന സര്‍ക്കാരുകളാണ് കേരളത്തിലുള്ളതെന്നും കാനം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്ന് ഇന്നലെ കണ്ണൂരില്‍ വെച്ച് അമിത് ഷാ നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നുവെന്നും കാനം പറഞ്ഞു.
അതേസമയം ഇതിന് മുമ്പ് തൊഴിലാളികള്‍ക്ക് വേണ്ടി സമരം നടത്തിയപ്പോള്‍ തന്നെയും മറ്റ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്ന് കാനം പറഞ്ഞു. അറസ്റ്റ് ചെയ്യുക എന്നത് ഒരു വലിയ കാര്യമല്ലെന്നും നിയമം പരിചയമില്ലാത്തവര്‍ക്ക് ഇത് വലിയ സംഭവമായി തോന്നാമെന്നും കാനം പറഞ്ഞു.
ഇത് കൂടാതെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്നവരെ നിശ്ശബ്ദരാക്കു എന്ന ഫാസിസ്റ്റ് നയമാണെന്നും കാനം പറഞ്ഞു.
Discussion about this post