അയോധ്യ തര്‍ക്കഭൂമി കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. കേസിലെ അന്തിമ വാദം, പുതിയ ബഞ്ച് എന്നീ വിഷയങ്ങളില്‍ കോടതി തീരുമാനം വ്യക്തമാക്കിയേക്കും.
അയോധ്യക്കേസിലെ നിയമപ്രശ്നം ഏഴംഗബെഞ്ചിന് വിടേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുളളത്.
Discussion about this post