കൊച്ചി: ജഗതി ശ്രീകുമാറെന്ന നടനെ മലയാളികൾക്ക് ഏറെ പ്രിയമാണ്. വാഹനാപകടത്തിൽപ്പെട്ടതിന് ശേഷം വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ജഗതിയുടെ കുടുംബത്തെയും മലയാളികൾക്ക് നന്നായിട്ടറിയാം. പിസി ജോർജിന്റെ മകൻ ഷോൺ ജോർജിനെയാണ് ജഗതിയുടെ മകൾ പാർവ്വതി വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ പ്രണയകഥ സിനിമാ കഥപോലെ മലയാളികൾക്ക് പരിചിതമാണ്. എങ്കിലും ആനീസ് കിച്ചണിൽ വച്ച് പാർവ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കോളേജിൽ ഷോണിന്റെ ജൂനിയർ ആയി പഠിച്ചതാണ് പാർവതി. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.
തന്റെ മതം മാറ്റത്തെ കുറിച്ചാണ് പാർവ്വതി മനസ് തുറന്നത്. മതം മാറണം എന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്. കാരണം നമ്മൾ വിവാഹം കഴിച്ച് ഇങ്ങോട്ട് കൊണ്ട് വരികയല്ല. ഒരു കുടുംബത്തിലേക്ക് നമ്മൾ പോവുകയാണ്. ഞാൻ ഒരു ആൺ ആയിരുന്നു എങ്കിൽ നമ്മൾ വിവാഹം കഴിച്ചാൽ ഇങ്ങോട്ട് ഫോളോ ചെയ്യാം. പക്ഷെ ഇത് നമ്മൾ അങ്ങോട്ട് ചെന്ന് കയറുകയാണ്. അപ്പോൾ അവിടെ ഉള്ള ആളുകളുടെ എല്ലാ ഇഷ്ടങ്ങളും നോക്കുക എന്നതാണ് ഉത്തരവാദിത്വമെന്ന് പാർവ്വതി പറയുന്നു.
പാർവതിയും ഷോൺ ജോർജും പ്രണയത്തിലാണെന്ന് വീട്ടിൽ അറിഞ്ഞപ്പോൾ ജഗതി ഒന്നേ പറഞ്ഞുള്ളു. ‘മറ്റൊരു മതത്തിലേക്ക് വിവാഹം ചെയ്ത് പോയാൽ പിന്നീടുള്ള കാര്യങ്ങളൊക്കെ നിന്റെ ഉത്തരവാദിത്തമാണ്. പാർവതി മതം മാറണം. അത് നിർബന്ധമായി ചെയ്യണമെന്ന്’ പിസി ജോർജിനെ വിളിച്ച് പറഞ്ഞത് അദ്ദേഹമായിരുന്നു. ‘എൻെ മകളെ തെമ്മാടിക്കുഴിയിൽ അടക്കാൻ ഞാൻ സമ്മതിക്കില്ലെന്നായിരുന്നു’ ജഗതിയുടെ നിലപാട്.
Discussion about this post