അയോദ്ധ്യ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാൻ ആശംസിച്ച് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോ രാം കോ ലായ ഹൈ ഹം ഉൻകോ ലായേങ്കെ( ആരാണ് രാമനെ കൊണ്ട് വന്നത് ഞങ്ങൾ അവരെ കൊണ്ടുവരും) എന്നാണ് ജനവികാരമെന്നും അദ്ദേഹം പറഞ്ഞു.
“വോട്ട് ചെയ്യുന്നത് എല്ലാവരുടെയും അവകാശമാണ്, ആരും ഇത് ഉപേക്ഷിക്കരുത്, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നും ബിജെപി സർക്കാർ അധികാരത്തിൽ വരണമെന്നും ഞാൻ ആഗ്രഹിക്കുന്നു, ഈ വികാരത്തോടെയാണ് ഞാൻ വോട്ട് ചെയ്തത്. ‘ജോ റാം കോ ലായേ ഹേ ഹം ഉൻ കോ ലായേംഗേ’ മറ്റുള്ളവർക്ക് ചെയ്യാൻ കഴിയാത്തത് പ്രധാനമന്ത്രി മോദി ചെയ്തതിനാൽ ഇപ്പോൾ ഇത് ജനങ്ങളുടെ വികാരമാണ്,” ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
Discussion about this post