ഭുവനേശ്വർ : ഒഡീഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാപ്രഭു ജഗന്നാഥന്റെ അനുഗ്രഹം എപ്പോഴും നമ്മളിൽ നിലനിൽക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നമ്മെ നയിക്കട്ടേ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി ക്ഷേത്ര ദർശനം നടത്തിയത്. ക്ഷേത്രത്തിലെ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ചെയ്തു. ക്ഷേത്രപുരോഹിതനിൽ നിന്ന് പ്രസാദം സ്വീകരിച്ച ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഒഡീഷയിലെത്തിയത്. അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തോടനുബന്ധച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥീതി ചെയ്യുന്ന ക്ഷേത്രമാണ് പൂരി ക്ഷേത്രം . ഭാരതത്തിലെ പ്രധാനമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥക്ഷേത്രം. ഭഗവാൻ കൃഷ്ണന്റെ ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയെ ഓർമ്മിക്കുന്ന ചടങ്ങായ ഈ ക്ഷേത്രത്തിലെ രഥോത്സവം വളരെ പ്രസിദ്ധമാണ് .
Discussion about this post