ശബരിമല വിഷയത്തില്‍ സംസ്ഥാനത്തൊട്ടാകെ അറസ്റ്റുകള്‍ കൂടുന്നു. ഇതുവരെ അറസ്റ്റിലായത് 3,505 പേരാണ്. ഇന്നലെ മാത്രം അറസ്റ്റിലായത് 160 പേരാണ്.
ഇതുവരെ 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്നലെ 12 വാഹനങ്ങളാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്തത്. പൊതുമുതല്‍ നശിപ്പിക്കുക, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക, കലാപമുണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പോലീസ് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം നാമജപം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നില്ല.
അതേസമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ രേഖാചിത്രം പത്തനംതിട്ട പോലീസ് ഇന്ന് പുറത്ത് വിടുന്നതായിരിക്കും. ഏകദേശം 200ഓളം പേരുടെ രേഖാചിത്രങ്ങളാണ് പുറത്ത് വിടാന്‍ പോകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്നാണ് സൂചന.
ഇത് കൂടാതെ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉന്നതതല യോഗം ഇന്ന് നടക്കുന്നതായിരിക്കും. ശബരിമലയില്‍ വരാനിരിക്കുന്ന മണ്ഡലകാലത്തേക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് യോഗം കൂടുന്നത്. സാധാരണ ഗതിയില്‍ എസ്.പിമാര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കുക. അതേസമയം ഐ.ജിമാരാണ് ഇതിന് മേല്‍നോട്ട്ം വഹിക്കുക. എന്നാല്‍ പതിവിന് വിപരീതമായി ഇത്തവണ ഐ.ജിമാര്‍ക്ക് സുരക്ഷാ ചുമതല നല്‍കാനുള്ള പദ്ധതിയുണ്ട്.
Discussion about this post