കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്ന കേരളത്തെ സഹായിക്കാന്‍ വേണ്ടി കൊണ്ടുവന്ന സാലറി ചാലഞ്ച് പദ്ധതിയില്‍ വിസമ്മത പത്രം വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ തള്ളി സുപ്രീം കോടതി. മുമ്പ് ഹൈക്കോടതി വിസമ്മത പത്രം സ്റ്റേ ചെയ്തിരുന്നു. ഈ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി വിധിയിറക്കിയിരിക്കുന്നത്.
വിസമ്മത പത്രം വേണമെന്ന വ്യവസ്ഥ ശരിയല്ലെന്നും ഇതൊരു വിചിത്രമായ നടപടിയാണെന്നും സുപ്രീം കോടതി പറഞ്ഞു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സാലറി ചാലഞ്ചില്‍ നിന്നും പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. വിസമ്മത പത്രത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വേണമെങ്കില്‍ ഭേദഗതി കൊണ്ടുവരാമെന്നും സുപ്രീം കോടതി പറഞ്ഞു.
Discussion about this post