ഡല്‍ഹി:മാഗി ന്യൂഡില്‍സിലെ മാരകമായ വിഷാംശമെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയെ നേരിട്ട് വിളിച്ച് വരുത്തിയാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ലെഡിന്റെ അംശം കൂടുതലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മാഗ്ഗിയുടെ വില്പന ആറ് സംസ്ഥാനങ്ങളില്‍ നിരോധിച്ചിരുന്നു. ഇക്കാര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വാനും പറഞ്ഞിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ നിരോധനത്തെ തുടര്‍ന്ന് മാഗിയുടെ വില്പന ഉത്പാദകരായ നെസ്ലെ ഇന്ത്യയില്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
Discussion about this post