ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് വി.ടി ബാലറാം എം.എല്‍.എയ്ക്ക് പുറകെ കെപിസിസി നേതൃത്വത്തിനെതിരെ കെ.എസ്.യു കൂട്ടായ്മ .
വിശ്വാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേല്‍ സവര്‍ണ്ണധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമമാണ് സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി . വിവിധ ജില്ലകളില്‍ നിന്നുമുള്ള മുപ്പതോളം വരുന്ന കെ.എസ്.യു പ്രവര്‍ത്തകരാണ് യോഗത്തില്‍ പങ്കെടുത്തത് .
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുംവരെ മേല്‍ശാന്തിയായി നിയമിക്കാനുള്ള തീരുമാനത്തെ ദളിത്-പിന്നോക്ക വിഭാഗങ്ങളെ കൂട്ടുപിടിച്ച് അട്ടിമറിക്കാനുള്ള ശ്രമം ആണെന്നും അതിനു കോണ്‍ഗ്രസ് കൂട്ടുനില്‍ക്കരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു .
ശബരിമലയ്ക്ക് മേല്‍ പന്തളം രാജക്കൊട്ടാരത്തിനു ആചാരപരമായ അധികാരം മാത്രമാണുള്ളത് ; അങ്ങനെയിരിക്കെ ആചാരപരമായി ശബരിമലയില്‍ അധികാരമുണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംബങ്ങളുടെ അധികാരത്തിനു വേണ്ടി സംസാരിക്കാതെ നിശബ്ദത പാലിക്കുകയും രാജകുടുംബത്തിനു വേണ്ടി വാദിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെയും യോഗത്തില്‍ വിമര്‍ശിച്ചു .
കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്ന നിലപാട് കോണ്‍ഗ്രസിന്റെ ചരിത്രത്തെയും രാഷ്ട്രീയ ബോധ്യങ്ങളെയും നിഷേധിക്കലാണ് എന്നും യോഗത്തില്‍ കുറ്റപ്പെടുത്തി .
Discussion about this post