പാകിസ്ഥാന് നേരെ മിന്നലാക്രമണവുമായി ഇന്ത്യന്‍ സൈന്യം . നിയന്ത്രണരേഖ കടന്നു പാക് അധിനിവേശ കശ്മീരിലെ ഹിജറ സൈനികകേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം നടന്നത് .
കഴിഞ്ഞ ആഴ്ച പുഞ്ചയിലെ സൈനികക്യാമ്പിനു നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നടപടി . 2016 ലെ മിന്നലാക്രമണത്തെ ഓര്‍മിപ്പിക്കും വിധം പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരക്യാമ്പുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു .
പാക് അധീനിവേശ കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ നിന്നും 18-20 കിലോമീറ്റര്‍ ദൂരെയാണ് ഹജിറ സൈനിക കേന്ദ്രം . ഇന്ത്യന്‍ സൈന്യം നടത്തിയ പീരങ്കികള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക് സൈന്യത്തിന് സാവകാശം ലഭിച്ചില്ല . പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടതായും , പുക ഉയരുന്നത് കണ്ടതായും അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ പറഞ്ഞു .
befitting reply to #Pakistan. Indian Army attacks Pak posts at LoC in Mendhar sector, also targets Pak posts & terror launch pads in PoK’s Hajeera & Rawalkote sectors #IndiaHitsBack #IndianArmyStrikesAgain pic.twitter.com/tELOJBYfUG
— Sachin Singh (@sachinsingh1010) October 29, 2018
രജൗറിയിൽ ഭീകര സംഘവുമായുള്ള ഏറ്റുമുട്ടലിൽ 3 സൈനികർ വീരമൃത്യു വരിച്ചത് കഴിഞ്ഞ ആഴ്ചയാണ്.ന്ത്യയിൽ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യമിട്ട് ഭീകരരുടെ വൻസംഘം അതിർത്തിക്കപ്പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന രഹസ്യ വിവരം കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു .
Discussion about this post