നവംബര്‍ അഞ്ചിന് ചിത്തിരആട്ടത്തിനായി ഒറ്റദിവസത്തേക്ക് ശബരിമലനട തുറക്കുമ്പോള്‍ സംസ്ഥാനമൊട്ടാകെ വ്യാപകജാഗ്രതയ്ക്ക് ഡിജിപിയുടെ നിര്‍ദേശം . മൂന്നാം തിയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിതാപോലീസ് അടക്കം ആയിരത്തി അഞ്ഞൂറിലേറെ പോലീസിനെ വിന്യസിക്കും .
തുലാസമാസ പൂജയുടെ സമയത്തുണ്ടായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്ന വിലയിരുത്താലിലാണ് ഡിജിപിയുടെ ജാഗ്രതാനിര്‍ദേശം . എല്ലാ ജില്ലകളിലും പരമാവധി പോലീസ് സേനയെ വിന്യസിക്കുവാനും നിര്‍ദേശമുണ്ട് .
പമ്പയുടെ ചുമതലയില്‍ നിന്നും ഐജി ശ്രീജിത്തിനെ നീക്കി പകരം ഐജി എം.ആര്‍ അജിത് കുമാറിനാണ് സുരക്ഷാചുമതല നല്‍കിയിരിക്കുന്നത് . സഹായത്തിന് എസ്.പി രാഹുല്‍ ആര്‍ നായരെ നിയോഗിച്ചു . ഐജി മനോജ് എബ്രഹാമിനാണ് പൂര്‍ണ ചുമതല .
മൂന്നാം തിയതി രാവിലെ മുതല്‍ ശബരിമലയുടെ പൂര്‍ണ്ണ നിയന്ത്രണം ആറു മേഖലകളായി തിരിച്ച് പോലീസിനെ വിന്യസിക്കും . ഇരുന്നൂറ് പോലീസിനെ സന്നിധാനത്ത് മാത്രം വിന്യസിക്കും . സന്നിധാനത്തെ ചുമതല ഐജി പി വിജയനാണ് കൂടാതെ കൊല്ലം കമ്മീഷ്ണര്‍ പി.കെ മധുവും സന്നിധാനത്തുണ്ടാവും . മരക്കൂട്ടത്ത് എസ് പി.വി അജിത്തിന്റെ നേതൃത്വത്തില്‍ നൂറു പോലീസും , പമ്പയിലും ഇരുന്നൂറ് പോലീസും , അന്‍പത് വനിതാ പോലീസിനെയും വിന്യസിക്കും . എരുമേലി , വടശേരിക്കരയിലുമായി എസ്.പിമാരുടെ നേതൃത്വത്തില്‍ നൂറു പോലീസിനെ വീതം നിയോഗിക്കും .
വിവിധ ജില്ലകളില്‍ നിന്നുമുള്ള വനിതാപോലീസിനോടും തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . വനിതാ ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെയാണിത് .
Discussion about this post