പത്ത് മിനിറ്റ് നേരത്തേക്ക് ടി.വിയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടിയാണ് യുവതികള്‍ മല ചവിട്ടാന്‍ വന്നതെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അയ്യപ്പനെ കാണുക എന്ന ഉദ്ദേശമല്ല അവര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ അവര്‍ക്ക് ക്രമസമാധാനം തകര്‍ക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത് പള്ളിയില്‍ പോകാത്ത ഒരു മുസ്ലീം സ്ത്രീയും പള്ളിയില്‍ പോകാത്ത ഒരു കൃസ്ത്യന്‍ സ്ത്രീയുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.വിയില്‍ പ്രത്യക്ഷപ്പെടുക എന്ന അവരുടെ ഉദ്ദേശം സ്വീകാര്യമല്ലായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനോടുള്ള ഒരു പ്രത്യേക സ്‌നേഹത്തെ നമ്മള്‍ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post