അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണാ യാദവ്. തനിക്ക് സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നും അപര്‍ണാ യാദവ് വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അപര്‍ണ.
‘എനിക്ക് സുപ്രീം കോടതിയില്‍ വിശ്വാസമുണ്ട്. അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്നാണ് എന്റെ അഭിപ്രായം,’ അവര്‍ പറഞ്ഞു. അപര്‍ണ ബി.ജെ.പിയുടെ കൂടെയാണോയെന്ന് ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. താന്‍ ബി.ജെ.പിയുടെ കൂടെയല്ല, മറിച്ച് ശ്രീരാമന്റെ കൂടെയാണെന്ന് അവര്‍ മറുപടി പറഞ്ഞു. ഹൈന്ദവ ഗ്രന്ഥങ്ങളില്‍ രാമക്ഷേത്രത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് കൊണ്ടാണ് താന്‍ രാമക്ഷേത്രം വേണമെന്ന് വാദിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് അയോദ്ധ്യാ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റിയിരുന്നു.
Discussion about this post