ശബരിമല നടതുറക്കുന്നതിന് മുന്നോടിയായി നിലക്കല്‍ , പമ്പ , ഇലവുങ്കല്‍ , സന്നിധാനം എന്നിവിടങ്ങളില്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ നിരോധനാന്ജ്ഞ പ്രഖ്യാപിച്ചു . നാളെ അര്‍ദ്ധരാത്രി മുതല്‍ ആറാം തിയതി രാത്രി വരെയാണ് നിരോധനാന്ജ്ഞ .
അഞ്ചാം തിയതി യുവതികള്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പോലീസ് സേന സുസജ്ജമാണെന്ന് എസ്.പി ടി നാരായണന്‍ പറഞ്ഞു . നാളെ മുതല്‍ പോലീസിനെ വിന്യസിക്കും . നിലക്കല്‍ മുതല്‍ ശബരിമല വരെ പ്രത്യേക സുരക്ഷാമേഖലയായി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട് . വടശ്ശേരിക്കര മുതല്‍ സന്നിധാനം വരെ നാല് മേഖലയായി പോലീസ് തിരിച്ചു .
ഭക്തരെ മാത്രമേ അഞ്ചാം തിയതി ഉച്ചമുതല്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും അവിടെ നിന്നും സന്നിധാനത്തെക്കും കടത്തിവിടുകയുള്ളു . പ്രത്യേക സുരക്ഷാപരിശോധനകള്‍ സന്നിധാനത്തും , പമ്പയിലും , നിലയ്ക്കലിലും ഉണ്ടായിരിക്കും . സുരക്ഷാനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം .
Discussion about this post