വനിതകളെ നാവികരായി പരിശീലിപ്പിയ്ക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. ഓഫീസര്‍ കേഡറില്‍ മാത്രമാണ് ഇന്ത്യന്‍ നേവിയില്‍ വനിതകളുള്ളത്. നോണ്‍ ഓഫീസര്‍ കേഡറിലും നാവികരായി വനിതകളെ പരിശീലനം നല്‍കി നിയമിയ്ക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിരോധമന്ത്രി നിര്‍മ്മലാസീതാരാമനാണ് ഇങ്ങനെയൊരു അഭിപ്രായം മുന്നോട്ടുവച്ചത്. നാവികസേനാമേധവി അഡ്മിറല്‍ സുനില്‍ ലബ്‌ന ഈ നിര്‍ദ്ദേശം സ്വീകരിച്ചു എന്നാണറിയുന്നത്.
ഐഎന്‍എസ്‌വി തരണി എന്ന ചെറുബോട്ടില്‍ ഇന്ത്യന്‍ നാവികസേനയുടെ ആറു വനിതാ ഓഫീസര്‍മാര്‍ ഈ വര്‍ഷം മേയ് മാസം ഭൂമിയെ വിജയകരമായി ചുറ്റിസഞ്ചരിച്ചിരുന്നു. നാവിക സാഗര പരിക്രമ എന്ന ഈ ഉദ്യമത്തില്‍ 21600 നോട്ടിക്കല്‍ മൈല്‍ ആണ് അവര്‍ സഞ്ചരിച്ചത്.
2015ല്‍ ഇന്ത്യന്‍ വ്യോമസേനയിലെ യുദ്ധവൈമാനികരായി വനിതകളേയും പരിശീലനം നല്‍കി നിയമിച്ചിരുന്നു. യുദ്ധവിമാനങ്ങളില്‍ വൈമാനികരായി വനിതകളെ പരിശീലിപ്പിയ്ക്കുന്ന ചുരുക്കം ചില സേനകളിലൊന്നാണ് ഇന്ത്യയിലേത്.
Discussion about this post