കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയായ അഹ്തേഷാം ബിലാല്‍ സോഫി എന്ന വിദ്യാര്‍ത്ഥി കാണാതായതിന് ദിവസങ്ങള്‍ക്ക് ശേഷം ഈ വിദ്യാര്തഥി കശ്മീരിലെ ഭീകര സംഘടനയില്‍ ചേര്‍ന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സോഫി കറുത്ത വസ്ത്രം ധരിച്ച് നില്ക്കന്ന ചിത്രമാണുള്ളത്.
അഹ്തേഷാം ബിലാല്‍ സോഫി എന്ന പതിനേഴുകാര് ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ശാരദാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു സോഫിയെ കാണാതായത്. യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അഫ്ഗാന് വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ അടിപിടിയില്‍ സോഫിയും ഉള്‍പ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ഡല്‍ഹിയിലേക്കായിരുന്നു സോഫി പോയത്. തുടര്‍ന്ന് സോഫിയെ കാണാതാവുകയായിരുന്നു.
ഗ്രേറ്റര്‍ നോയിഡയിലെ നോളഡ്ജ് പാര്‍ക്ക് പോലീസ് സ്റ്റേഷനിലും ശ്രീനഗറിലെ ഖന്യാര് പോലീസ് സ്റ്റേഷനിലും സോഫിയെ കാണാനില്ലായെന്ന് ഒരു പരാതി നല്കിയിട്ടുണ്ടായിരുന്നു.
കശ്മീരിലെ ഐ.എസുമായി ബന്ധമുള്ള ഒരു ഭീകര സംഘടനയിലാണ് സോഫി ചേര്ന്നിട്ടുള്ളതെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒക്ടോബര്‍ 28 മുതല്‍ യു.പിയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് കേസ് അന്വേഷിക്കുന്നുണ്ടെന്ന് സ്ക്വാഡിന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ അസിം അരുണ്‍ വ്യക്തമാക്കി. ഒക്ടോബര്‍ 28ന് ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സോഫി ശ്രീനഗറിലേക്ക് തിരിച്ചിരുന്നു. കുറച്ച് മണിക്കൂറുകള്‍ക്കകം സോഫി പുല്വാമയിലെത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു.
അവസാനമായി സോഫി തന്റെ പിതാവിനോടാണ് സംസാരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post